Skip to main content

ജില്ലാ പി.എസ്.സി ഓഫീസില്‍ ഇ-ഓഫീസ് സംവിധാനത്തിന് തുടക്കം

 

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കൊല്ലം മേഖലാ/ജില്ലാ ഓഫീസില്‍ ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ നിര്‍വഹിച്ചു. പേപ്പര്‍ലെസ് ഓഫീസുകളെന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഇ-ഓഫീസെന്ന് അദ്ദേഹം പറഞ്ഞു. 

പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗവും സുതാര്യതയും വര്‍ധിപ്പിക്കാനും വിജ്ഞാപനം മുതല്‍ അഡൈ്വസ് വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പുതുതലമുറയുടെ പ്രതീക്ഷയ്‌ക്കൊത്തുയരാനും ഇത് ഉപകരിക്കുമെന്നും ചെയര്‍മാന്‍ വിലയിരുത്തി.

പി.എസ്.സി അംഗം ഡോ. എം.ആര്‍. ബൈജു അധ്യക്ഷത വഹിച്ചു. പി.എസ്.സി അംഗം ടി.ആര്‍. അനില്‍കുമാര്‍,  സെക്രട്ടറി സാജു ജോര്‍ജ്, അഡീഷണല്‍ സെക്രട്ടറി ആര്‍. രാമകൃഷ്ണന്‍,  ജോയിന്റ് സെക്രട്ടറിമാരായ എ. രവീന്ദ്രന്‍ നായര്‍, എസ്. ഡോളി,  ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി.കെ. സതീഷ്‌കുമാര്‍, പി.എസ്.സി. മേഖലാ ഓഫീസര്‍ വി. വേണുഗോപാല്‍,  ജില്ലാ ഓഫീസര്‍ പി.എല്‍. മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍. മനോജ്കുമാര്‍ ഇ-ഓഫീസ് സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു.

(പി.ആര്‍.കെ. നമ്പര്‍ 1772/18)

date