Skip to main content

കേരഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

എറണാകുളം ജില്ലാ പഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകൾ വഴി കുള്ളൻ തെങ്ങിൻ തൈ, ജൈവവളം എന്നിവ വിതരണം ചെയ്യുന്നു.  പെട്ടെന്ന് കായ്ക്കുന്നതും എണ്ണ കൂടുതൽ ലഭിക്കുന്നതുമായ മലയൻ ഗ്രീൻ ഡ്വാർഫ് തെങ്ങിൻ തൈകൾ നാല് വീതം ഒരാൾക്ക് ലഭിക്കും.

ഒരു തൈ 75 രൂപ നിരക്കിലും ഒരു കി.ഗ്രാം ജൈവവളം  10 രൂപ നിരക്കിലുമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. താല്പര്യമുള്ള കർഷകർ ഫെബ്രുവരി പത്തിന് മുൻപായി അതാത് കൃഷിഭവനുകളിൽ ഗുണഭോക്തൃ  വിഹിതമടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. തൈകളുടെ എണ്ണം പരിമിതിമായിതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ തൈകൾ ലഭിക്കു.

date