Skip to main content

കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസ് പരിധിയിലെ 161 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍, ആവശ്യമായ ഫോമുകള്‍ രജിസ്റ്ററുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. 3220 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ ഫോറം ജനുവരി 31 ന് ഉച്ചയ്ക്ക് ഒന്ന് വരെ ലഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. വൈകീട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 0466 2245627.

date