Skip to main content

കുട്ടനാടിന് ഒരു കൈത്താങ്ങ് സ്്‌നേഹസാന്ത്വനവുമായി സാക്ഷരതാ മിഷൻ

ലപ്പുഴ: ജില്ലാ സാക്ഷരതാ മിഷന്റെ നേതത്വത്തിലുള്ള സ്‌നേഹ സാന്ത്വന സേനയുടെ” കുട്ടനാട് യാത്ര ശ്രദ്ധേയമായി. ജീവകാരുണ്യ പ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളുമാണ്  നടത്തിയത്. 50 തുടർ വിദ്യാഭ്യാസ പ്രവർത്തകരാണ് സ്‌നേഹ സാന്ത്വന സേനയിൽ പ്രവർത്തിക്കുന്നത്. ആരോഗ്യം, നമ്മളും ചുററുപാടും ശുചിത്വം, വിദ്യാഭ്യാസം, എന്നീവിഷയങ്ങളിൽ ബോധവൽക്കരണവും കൗൺസിലിംഗും നടത്തി. സാംക്രമിക രോഗങ്ങൾ വരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾക്കും കർമ്മ പദ്ധതികൾക്കും ക്യാമ്പ് അംഗങ്ങളുടെ പങ്കാളിത്തതോടെ രൂപം നൽകി ആരോഗ്യ വകുപ്പിന്റ സഹായത്തോടെ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. ചാലക്കര, കൈലാസ്, അംബേദ്ക്കർ, മമ്മട്ടിക്കാവ്, പുളിംങ്കുന്ന്, മുട്ടച്ചിറ, കിഴക്കേക്കര, തുടങ്ങി 10 ക്യാമ്പുകളിലായി സാന്ത്വനസേനയിലെ അഞ്ച് അംഗങ്ങൾ വീതം ഗ്രൂപ്പായി സ്ഥിതി വിവരങ്ങൾ ശേഖരിച്ച് സോഫ്‌ററവെയറിന്റെ സഹായത്തോടെ കൺസോളിഡേററ് ചെയ്ത് ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  സാക്ഷരതാ മിഷൻ കോ-ഓർഡിനേററർ എസ്സ് പി ഹരിഹരൻ ഉണ്ണിത്താൻ, അസി. കോ-ഓർഡിനേററർ കെ എം സുബൈദ, പ്ലാൻ കോ-ഓർഡിനേററർ ജയരാജ് എന്നിവർ പങ്കെടുത്തു. 

(പി.എൻ.എ. 2147/2018)

date