എറണാകുളം അറിയിപ്പുകള്‍
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കൊച്ചി: രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും ലഭിച്ചു കൊണ്ടിരുന്ന സാമ്പത്തിക സഹായം തുടര്‍ന്നു ലഭിക്കുന്നതിനായി 2018 ഓഗസ്റ്റ് മാസത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നാളിതുവരെ സമര്‍പ്പിക്കാത്തവര്‍ ഉടനടി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പി ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484 2422239.
വഴിയോര ഭാഗ്യക്കുറി വില്പനക്കാര്‍ക്ക്
സൗജന്യ ബീച്ച് അംബ്രല്ല
കൊച്ചി: വഴിയോര ഭാഗ്യക്കുറി വില്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ബീച്ച് അംബ്രല്ല നല്‍കുന്ന പദ്ധതിയിലേക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുളളതില്‍ ഗുണഭോക്തൃ വിഹിതമായ 300 രൂപ നല്‍കണമെന്ന് വ്യവസ്ഥ ബോര്‍ഡ് ഇളവ് ചെയ്തിട്ടുണ്ട്. ഇതു പ്രകാരം വഴിയോര ഭാഗ്യക്കുറി വില്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ലകള്‍ നല്‍കുന്നതിനുളള അപേക്ഷ ആഗസ്റ്റ് 31 വരെ ജില്ലാ ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കും. 300 രൂപ ഗുണഭോക്തൃ വിഹിതം നല്‍കി ബീച്ച് അംബ്രല്ല ലഭിക്കുന്നതിന് നിലവില്‍ അപേക്ഷ നല്‍കിയിട്ടുളളവര്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അവര്‍ക്കും സൗജന്യമായി ലഭിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭയിലെ സ്റ്റോര്‍ വിഭാഗത്തിലും കൗണ്‍സില്‍ വിഭാഗത്തിലുമായി ഉപയോഗം കഴിഞ്ഞ ന്യൂസ്‌പേപ്പറുകള്‍ മറ്റ് പാഴ്ക്കടലാസുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കും.
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കൊച്ചി: എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ (സി.ബി.എസ്.ഇ സിലബസിനും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്) എന്നീ വിഭാഗങ്ങളിലായി ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ലോട്ടറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 3000, 2500, 2000 രൂപ വീതം വിദ്യാഭ്യാസ അവാര്‍ഡ് ജില്ലാതലത്തില്‍ വിതരണം ചെയ്യും. അപേക്ഷാ ഫോം ജില്ലാ ലോട്ടറി വെല്‍ഫയര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം സപ്തംബര്‍ 30-ന് മുമ്പായി ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം.
ഈ മാസം മൂന്ന് നേത്രചികിത്സാ ക്യാമ്പുകള്‍
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം മൂന്ന് നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കം. ആറിന് നെട്ടൂര്‍ കുമാരപുരം ടെമ്പിള്‍ ഹാള്‍, 13-ന് ഗോതുരുത്ത് പി.എച്ച്.സി, 18-ന് ഐമുറി ക്രിസ്ത്യന്‍ കരിഷ്മാറ്റിക് സെന്റര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
വാഹനലേലം
കൊച്ചി: ജില്ലയിലെ കൂവപ്പടി പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ഒരു മഹീന്ദ്ര ഡീസല്‍ ജീപ്പ് ആഗസ്റ്റ് ഏഴിന് രാവിലെ 11.30 ന് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രം കോമ്പൗണ്ടില്‍ പരസ്യമായി ലേലം ചെയ്യും. വാഹനം ലേലതീയതിക്ക് മുമ്പായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ കൂവപ്പടി അസിസ്റ്റന്റ് ഡയറക്ടറുടെ അനുമതിയോടുകൂടി പരിശോധിക്കാം.
മഹാരാജാസ് കോളേജില്‍ ബി.എസ്.സി മാത്തമാറ്റിക്‌സ്
വിഭാഗത്തില്‍ ഒഴിവ്
കൊച്ചി: മഹാരാജാസ് കോളേജില്‍ 2018-19 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് ബി.എസ്.സി മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ എസ്.സി വിഭാഗത്തില്‍ മൂന്ന്, എല്‍.സി വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. മേല്‍ വിഭാഗത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് ആറിന് രാവിലെ 10-ന് മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റല്‍ (ബോയ്‌സ്) പിണവൂര്‍കുടി, പ്രീമെട്രിക് ഹോസ്റ്റല്‍ (ബോയ്‌സ്) ഇടമലയാര്‍, പ്രീ മെടിക് ഹോസ്റ്റല്‍ (ഗേള്‍സ്) മാതിരപ്പളളി, പ്രീമെട്രിക് ഹോസ്റ്റല്‍ (ഗേള്‍സ്) നേര്യമംഗലം എന്നീ നാല് ഹോസ്റ്റലുകളിലെ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തില്‍ പഠനം നടത്തുന്ന കുട്ടികള്‍ക്ക് 2018-19 വര്‍ഷം പാദരക്ഷ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്കുളള നിരക്ക് പ്രത്യേകം രേഖപ്പെടുത്തിയ മത്സരാടിസ്ഥാനത്തിലുളള മുദ്രവച്ച ക്വട്ടേഷനുകള്‍ ആഗസ്റ്റ് ആറിന് മൂന്നിന് മുമ്പായി മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.
- Log in to post comments