Skip to main content

'ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവ്' സംഘടിപ്പിക്കുന്നു

 

കൊച്ചി: പൊതുജന ആരോഗ്യമേഖലയില്‍ ആയുര്‍വ്വേദ, യോഗ, പ്രകൃതി, സിദ്ധ, യൂനാനി, ഹോമിയോപ്പതി വൈദ്യശാസ്ത്രങ്ങളുടെ പ്രസക്തിയും സാദ്ധ്യതകളും ലോകമെമ്പാടും എത്തിക്കുന്നതിന് വേണ്ടി സെപ്തംബര്‍ ഏഴു മുതല്‍ 11 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ വെച്ച് 'ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവ്' സംഘടിപ്പിക്കുന്നു. 

കോണ്‍ക്ലേവിനോടനുബന്ധിച്ച് എറണാകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് ആയുര്‍വേദ വൈദ്യശാസ്ത്രത്തെ ആസ്പദമാക്കി പ്രശ്‌നോത്തരി സംഘടിപ്പിക്കും. പ്രശ്‌നോത്തരിയിലെ ആദ്യമത്സരം ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.30നും രണ്ടാം റൗണ്ട് ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 മണിക്കും എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. വിജയികള്‍ക്ക് ത്രിതീയ തലത്തില്‍ പങ്കെടുക്കാം.

ത്രിതീയ തല മത്സരം ആഗസ്റ്റ് 16 ന് രാവിലെ 10.00 -ന്് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ നടക്കും. ഇതിലെ വിജയികളെ സെപ്തംബര്‍ ഏഴിന് ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് 2018 ന്റെ വേദിയില്‍ ആദരിക്കും.

date