ലഹരിക്കെതിരെ തമസോമജ്യോതിര്‍ഗമയ
കൊച്ചി : ജീവിതമാകട്ടെ ലഹരിയെന്ന സന്ദേശവുമായി ആഗസ്റ്റ് 12-ാം തീയതി നടക്കുന്ന മണ്‍സൂണ്‍ മാരത്തണിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ ഇന്നു വൈകിട്ട് 6.00 മണിക്ക് (4.08.2018) 2200 അയല്‍ക്കൂട്ട കേന്ദ്രങ്ങളില്‍ മാരത്തണ്‍ ദീപങ്ങള്‍ മിഴിതുറക്കുന്നു. മദ്യമയക്കുമരുന്നുകളില്‍ നിന്നും വിമുക്തമായ നല്ലൊരു നാളേക്കായി എറണാകുളം ജില്ല എക്‌സൈസ് വകുപ്പിന്റെ പങ്കാളിത്തത്തോടെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളില്‍ വിമുക്തിജ്വാലകള്‍ തെളിയിക്കുക.
ആഗസ്റ്റ് 12-ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നും വെല്ലിംഗ്ടണ്‍ ഐലന്റിലേക്കും തിരിച്ചുമാണ് മണ്‍സൂണ്‍ മാരത്തോണ്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടക സമിതിയുടെ കണ്‍വീനറും എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷറുമായ എ.എസ് രഞ്ജിത്ത് അറിയിച്ചു. മാരത്തണിനോടൊപ്പം ഫണ്‍ റണ്ണും ഭിന്നശേഷിക്കര്‍ക്കായി ഹ്രസ്വദൂര ഓട്ടവും ഭിന്ന ലിംഗക്കാര്‍ക്കായി പ്രത്യേകമത്സരവും നടത്തുന്നു.
മാരത്തണിന്റെ പ്രചരണാര്‍ത്ഥം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ കേന്ദ്രങ്ങളിലും തിരുവനന്തപുരം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട എക്‌സൈസ് കലാകാര•ാര്‍ അവതരിപ്പിക്കുന്ന തെരുവ് നാടകങ്ങള്‍, സ്‌കിറ്റ്, ഓട്ടന്‍തുള്ളന്‍ തുടങ്ങിയ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളില്‍ തിരുവനന്തപുരം ജില്ലാടീമും മൂവാറ്റുപുഴയിലെ സ്‌കൂളുകളില്‍ ഇടുക്കി ജില്ലാടീമംഗങ്ങളും ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ എറണാകുളത്തെ കലാകാര•ാരും കലാപരിപാടികള്‍ അവതരിപ്പിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെരാതുകള്‍ തെളിയിക്കുന്ന പ്രമുഖ കേന്ദ്രങ്ങളില്‍ എക്‌സൈസ് കലാകാര•ാരുടെ ഓട്ടന്‍തുള്ളല്‍, ഗാനസന്ധ്യ, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവയുമുണ്ടാകും.
- Log in to post comments