Post Category
പട്ടിക ജാതി,പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംരംഭക വായ്പാ പദ്ധതി
സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ രഹിതരുടെ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ബെനഫിഷ്യറി ഓറിയന്റഡ് പദ്ധതിക്ക് കീഴില്‍ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിനായി ജില്ലയിലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട സംരംഭകരായ യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 35,000ത്തില്‍ കവിയാത്ത 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പറേഷന്റെ നിബന്ധനക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കേണ്ടതാണ്. പദ്ധതിയുടെ വായ്പ തുക 7 ശതമാനം പലിശ സഹിതം 5 വര്‍ഷം കൊണ്ട് തിരിച്ചടക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2731496.
date
- Log in to post comments