Skip to main content

പി.എം.എ.വൈ (ജി) പദ്ധതി: പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിച്ചു

ദേശീയ ഭവന നിര്‍മ്മാണ പദ്ധതിയായ പ്രധാന മന്ത്രി ആവാസ് യോജനയുമായി (ഗ്രാമീണ്‍) ബന്ധപ്പെട്ട് ഗുണഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള പരാതികള്‍ കേള്‍ക്കാനും തീര്‍പ്പാക്കാനും ജില്ലാതലത്തില്‍ ഓംബുഡ്സ്മാനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. മലപ്പുറം ജില്ലയില്‍ ഓംബുഡ്സ്മാനായി നിയമിച്ചിരിക്കുന്നത് സി. അബ്ദുല്‍ റഷീദിനെയാണ്. നിലവില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാനായി പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ റഷീദിന് അധിക ചുമതലയായാണ് പുതിയ പദവി നല്‍കിയിരിക്കുന്നത്. പരാതികള്‍ ombudsmanpmaygmlp@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9447529955, 9946672751 എന്നീ ടെലഫോണ്‍ നമ്പറുകളിലോ പി.എം.എ.വൈ (ജി) ഓംബുഡ്സ്മാന്‍ കാര്യാലയം, ദാരിദ്ര്യലഘൂകരണവിഭാഗം, ഡി.എസ്.എം.എസ് ബില്‍ഡിംഗ്, പി.ഒ കുന്നുമ്മല്‍ - 676505, മലപ്പുറം എന്ന വിലാസത്തിലോ അയക്കാവുന്നതാണ്.

 

date