Skip to main content

സംസ്ഥാന ക്ഷീരകർഷക സംഗമം : പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു 

 

 

സംസ്ഥാന ക്ഷീരകർഷക സംഗമം 2023നോട് അനുബന്ധിച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസ്വാന്തനം ഇൻഷുറൻസ്, കേരള ക്ഷീര കർഷക ക്ഷേമനിധി, ക്ഷീരസംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു, കെട്ടിട അംഗീകാരം, ക്ഷീരസംഘം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ, സംഘങ്ങൾ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവ സംബന്ധിച്ച പരാതികൾ സമർപ്പിക്കാം. പരാതികൾ "സംസ്ഥാന ക്ഷീരസംഗമം ഫയൽ അദാലത്ത്" എന്ന തലക്കെട്ടിൽ ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ജില്ലാ കാര്യാലയം, രണ്ടാം നില, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ് പി.ഒ, തൃശൂർ, 680020 എന്ന വിലാസത്തിൽ ജനുവരി 25ന് മുൻപായി ലഭിക്കണം. പരാതികൾ dd-tsr.dairy@kerala.gov.in എന്ന ഇ.മെയിൽ വിലാസത്തിലും 7306559394 എന്ന വാട്സ് ആപ് നമ്പറിലും അയക്കാം.

date