Skip to main content

വാര്‍ഷിക പദ്ധതി രൂപീകരണ യോഗം

ആരോഗ്യ മേഖലയിലെ  വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തില്‍ യോഗം ചേര്‍ന്നു.  ജില്ലാപഞ്ചായത്ത് വൈസ് ചെയര്‍മാന്‍ ഇസ്മയില്‍ മൂത്തേടം, മറ്റ് ജില്ലാപഞ്ചായത്ത് പ്രതിനിധികള്‍ ,  ഡിഎംഒ യുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജീവനക്കാര്‍ , ജില്ലാശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍,  എന്‍എച്ച്എം ഓഫീസിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിരോധ മേഖലയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ട് വേണം പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടതെന്ന് യോഗം വിലയിരുത്തി. കാന്‍സര്‍ സ്‌ക്രീനിങ്, ജീവിതശൈലീ രോഗ നിയന്ത്രണം, പാലിയേറ്റീവ് റീഹാബിലിറ്റേഷന്‍, ലാബ് നെറ്റ് വര്‍ക്കിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രോജക്ട് വയ്ക്കേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി.
 

date