Skip to main content

ഹ്രസ്വചിത്ര നിർമ്മാണ ശില്പശാല

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ട ഹ്രസ്വചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ പ്രൈമറി വിദ്യാർത്ഥികൾക്കായി വീഡിയോ എഡിറ്റിംഗ് ശില്പ ശാല സംഘടിപ്പിച്ചു.

ചടങ്ങ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ വർക്കിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത മുല്ലോളി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, നിർവ്വഹണ ഉദ്യോഗസ്ഥൻ അരവിന്ദാക്ഷൻ വീര്യങ്കര, വത്സൻ പി, ഉണ്ണി മാടഞ്ചേരി എന്നിവർ സംസാരിച്ചു.
കൈറ്റ്, കോഴിക്കോട് ജില്ലാ മുൻ കോഡിനേറ്റർ എസ് ആർ സുരേഷ്‌ ശില്‌പശാലക്ക് നേതൃത്വം നൽകി

date