Skip to main content

ബാലുശ്ശേരി മണ്ഡലം വികസന സെമിനാർ ജനുവരി 29ന്

ബാലുശ്ശേരി മണ്ഡലം വികസന സെമിനാറിന്റെ സംഘാടകസമിതി രൂപീകരിച്ചു. ജനുവരി 29ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ ഉദ്ദേശലക്ഷ്യങ്ങളും നടത്തിപ്പും സംബന്ധിച്ച കാര്യങ്ങൾ അഡ്വ. കെ എം സച്ചിൻദേവ് എംഎൽഎ യോഗത്തിൽ വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, മണ്ഡലത്തിലെ ഒൻപത് ഗ്രാമപഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date