Skip to main content

ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) കേരളത്തിലെ സ്‌കൂൾ, ഡയറ്റ് എന്നിവിടങ്ങളിൽ നിന്നും ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ വിവിധ തലങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകൾ സമർപ്പിക്കാം. വിശദമായ പ്രോജക്ട് രൂപരേഖയും ആവശ്യമായ സാമ്പത്തിക സഹായവും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രൊപ്പോസലുകൾ സ്‌കൂൾ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ സമർപ്പിക്കണം. ഒറ്റയ്‌ക്കോ കൂട്ടായോ പ്രോജക്ട് പ്രൊപ്പോസൽ സമർപ്പിക്കാം. അപേക്ഷകർ വ്യക്തിപരമായ വിവരങ്ങളും നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രേജക്ടുകൾക്ക് സാമ്പത്തിക സഹായവും (പരമാവധി 3 ലക്ഷം രൂപ) അക്കാദമിക പിന്തുണയും എസ്.സി.ഇ.ആർ.ടി നൽകുന്നതാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കിയ അപേക്ഷകൾ ഫെബ്രുവരി 15ന് മുൻപ് scertresearch@gmail.com ലേക്ക് അയയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.scert.kerala.gov.in, 0471-2341883, 2340323.

പി.എൻ.എക്സ്. 401/2023

date