Post Category
മഴക്കെടുതി: കേന്ദ്രസംഘം ഏഴ് മുതല്‍ 11 വരെ സന്ദര്‍ശനം നടത്തും
സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ ആഗസ്റ്റ് ഏഴിന് കേന്ദ്രസംഘമെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി എ.വി. ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘം 11 വരെ കേരളത്തിലുണ്ടാകും. രണ്ടു ടീമുകളായാണ് കേന്ദ്രസംഘം ദുരിതമേഖലകളില്‍ സന്ദര്‍ശനം നടത്തുക. ഏഴിന് വൈകീട്ട് ഏഴു മണിക്ക് സംസ്ഥാന റിലീഫ് കമ്മീഷണറുമായി സംഘം കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം മുതല്‍ വിവിധ ജില്ലകളിലെ ദുരിതബാധിത മേഖലകളില്‍ പര്യടനം നടത്തും.
ആദ്യ സംഘം ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ടാം സംഘം എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലും സന്ദര്‍ശിക്കും. ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11.30 കേന്ദ്രസംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
പി.എന്‍.എക്സ്.3394/18
date
- Log in to post comments