Skip to main content

എന്‍റെ തൊഴിൽ എന്‍റെ അഭിമാനം : വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭ

 

സംസ്ഥാന സർക്കാരിന്‍റെ  'എന്‍റെ തൊഴിൽ എന്‍റെ അഭിമാനം' എന്ന ക്യാംപയിനിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. പ്രദേശത്തെ തൊഴിൽ അന്വേഷകരായ യുവതീ യുവാക്കൾക്കും  ജാലകം ആപ്പിൽ രജിസ്റ്റർ ചെയ്തവർക്കും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും പുതിയ സംരംഭകർക്കും വേണ്ടിയാണ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ സഭ നടത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് തൊഴിൽ സഭ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പിന്റെ  ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി വേങ്ങൂർ  ഗ്രാമപഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ 81 പുതിയ സംരംഭങ്ങൾക്ക്  തുടക്കം കുറിച്ചു.    അതുവഴി 245 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും ഏകദേശം 8 കോടി രൂപയുടെ നിക്ഷേപമുണ്ടാക്കാനും സാധിച്ചു എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ നാരായണൻ നായർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിജു പീറ്റർ, ഷീബ ചാക്കപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, റ്റി. ബിജു, ബേസിൽ കല്ലറയ്ക്കൽ, ജിനു ബിജു, കെ.എസ് ശശികല, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, അസിസ്റ്റന്റ് സെക്രട്ടറി സുധീഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ്, കില ബ്ലോക്ക് കോ ഓഡിനേറ്റർ എൻ.സി ബേബി, റിസോഴ്സ് പേഴ്സൺ ടി.കെ മോഹനൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സിമി ബാബു, മറ്റ് സി.ഡി.എസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date