സ്വാതന്ത്ര്യ ദിനത്തില്‍ മന്ത്രി കെ.ടി ജലീല്‍ വിശിഷ്ടാതിഥിയാകും
ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ വിശിഷ്ടാതിഥിയാകും. ആഗസ്ത് 15ന് രാവിലെ എട്ടുമണിക്ക് എം.എസ്.പി ഗ്രൗണ്ടില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തും. പരേഡിന് മുന്നോടിയായി സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ വിശിഷ്ടാതിഥി പുഷ്പചക്രം അര്‍പ്പിക്കും. ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം സ്വാന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.
വിവിധസേനകളുടെ പരേഡ് നടക്കും. വിശിഷ്ടാതിഥി സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി., സ്കൗട്സ്, ഗൈഡ്സ്, റെഡ് ക്രോസ് എന്നീ വിദ്യാര്‍ഥി വിഭാഗങ്ങളും പരേഡില്‍ പങ്കെടുക്കും. തുടര്‍ന്ന് ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ഉണ്ടാവും. പൊതുജനങ്ങള്‍ക്ക് പരേഡ് വീക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കും.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ അലങ്കരിക്കും. മികച്ചരീതിയില്‍ അലങ്കാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. അലങ്കാരങ്ങള്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടൊകോള്‍ പാലിച്ചായിരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
പരേഡിന് തയ്യാറെടുക്കുന്നതിന് സേനാംഗങ്ങള്‍ക്ക് ആഗസ്റ്റ് 11,12,13 തീയതികളില്‍ റിഹേഴ്സല്‍ നടത്തും. 11, 12 തീയതികളില്‍ വിദ്യാര്‍ഥികള്‍ക്കും പരേഡ് ഗ്രൗണ്ടില്‍ റിഹേഴ്സല്‍ നടത്താം. സ്വാതന്ത്ര്യദിനത്തില്‍ രാവിലെ 6.45 മുനിസിപ്പല്‍ പ്രദേശത്തെ സ്കൂളുകളെ പങ്കെടുപ്പിച്ച് സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്ന് പരേഡ് ഗ്രൗണ്ട് വരെ പ്രഭാത ഭേരി നടത്തും. പ്രഭാത ഭേരിയില് പങ്കെടുക്കുന്ന മികച്ച സ്കൂളുകള്‍ക്ക് ട്രോഫികള്‍ നല്‍കും.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, ആര്.ഡി.ഒ. കെ.അജീഷ്, ജില്ലാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments