പച്ചപ്പ് ലഹരി വിരുദ്ധ കാമ്പെയിന്‍ നടത്തി
കല്‍പ്പറ്റ നിയോജകമണ്ഡലം സമഗ്ര വികസനം ലക്ഷ്യമാക്കി കിലയുടെ സഹായത്തോടെ നടപ്പാക്കുന്ന പച്ചപ്പ് പദ്ധതിയുടെയും കല്‍പ്പറ്റ പഴശ്ശി ട്രൈബല്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ എന്ന പിരെ നല്ല പിരയാക്കും എന്ന പേരില്‍ ലഹരി വിമുക്ത കാമ്പയിന്‍ സംഘടിപ്പിച്ചു. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ്ഗ ഉപദേശ സമിതി അംഗം സീത ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എന്‍. അനില്‍കുമാര്‍, പി. വാസുദേവന്‍, പി. കേശവന്‍, കെ. ബാലന്‍, ഡോ. കെ അരവിന്ദന്‍, പച്ചപ്പ് കോര്‍ഡിനേറ്റര്‍ കെ. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. അനീസ് കെ.മാപ്പിള, ഡോ. എസ്. മിഥുന്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരായ കെ.രാധാകൃഷ്ണന്‍, പി.സി ശ്രീജേഷ്, കെ.സനല്‍കുമാര്‍, അല്‍ക്കഹോളിക് അനോനിമസില്‍ നിന്നുമുള്ള പി.കെ അഹമ്മദ് ഷെരീഫ്, വയനാട് ജില്ലാ യോഗ അസോസിയഷന്‍ സെക്രട്ടറി ഇ.ടി ഫിലിപ്പ്, കെ. രാജന്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ് ആദിവാസി യുവതി വളണ്ടിയര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. കോളനികള്‍ കേന്ദ്രികരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി മദ്യാസക്തിയും, ലഹരി ഉപയോഗവും കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയാണ് കാമ്പെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
- Log in to post comments