ആദിവാസികളുടെ ആവശ്യം കണ്ടെത്തി പദ്ധതികള്‍ ക്രമീകരിക്കും ജില്ലാ കളക്ടര്‍
ജില്ലയില്‍ ആദിവാസികളുടെ ആവശ്യങ്ങള്‍ കണ്ടെത്തി പുതിയ വികസന ക്ഷേമ-പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍. ആദിവാസികളുടെ വിശ്വസം ആര്‍ജ്ജിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ തല നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കളക്ടര്‍ പറഞ്ഞൂ.
തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനങ്ങളുടെ പ്രലോഭനത്തില്‍ നിന്ന് ആദിവാസികളെ രക്ഷിക്കുന്നതിന് അവര്‍ക്ക് ബോധവത്ക്കരണം നടത്തുന്നതിനും ഊരുകളില്‍ അടസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കി നല്‍കാന്‍ ട്രൈബല്‍, ആരോഗ്യം, വിദ്യാഭ്യാസം, ലൈഫ് മിഷന്‍, ഭക്ഷ്യം എന്നീ വകുപ്പുകളോട് കളക്ടര്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം പദ്ധതി കരട് രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് മേധാവി കെ. കറുപ്പസ്വാമി, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം. സുരേഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- Log in to post comments