ഈരാറ്റുപേട്ടബ്ലോക്ക് ക്ഷീരസംഗമം ഇന്ന്
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തിടനാട് ഗ്രാമപഞ്ചായത്ത്, അമ്പാറനിരപ്പേല്‍ ക്ഷീരസംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ അമ്പാറനിരപ്പേല്‍ എല്‍. പി സ്‌കൂളില്‍ ഇന്ന് (ആഗസ്റ്റ് നാല്) ക്ഷീരസംഗമം നടത്തും. ഇതിനോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി അദ്ധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി.കെ അനികുമാരി പദ്ധതി വിശദീകരിക്കും. പരിപാടിയോടനുബന്ധിച്ച് ക്ഷീരവികസന സെമിനാറുകള്‍, ഗവ്യജാലകം, കന്നുകാലി പ്രദര്‍ശന മത്സരങ്ങള്‍, ഡയറി എക്‌സിബിഷന്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ എന്നിവ സംഘടിപ്പിക്കും. ക്ഷീരവര്‍ദ്ധിനി പദ്ധതിയില്‍ നേട്ടം കൈവരിച്ച കര്‍ഷകരെ ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസി സെബാസ്റ്റ്യന്‍, കെ. രാജേഷ ് എന്നിവര്‍ ആദരിക്കും. ബ്ലോക്കില്‍ ഏറ്റവും അധികം പാലളന്ന ക്ഷീരകര്‍ഷകരെയും ക്ഷീരസംഘത്തെയും ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ലീനാ ജോര്‍ജ്, രമേഷ് ബി. വെട്ടിമറ്റം, ഷൈനി സന്തോഷ്, സതി വിജയന്‍, ഇന്ദിരാ രാധാകൃഷ്ണന്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ലിസി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ക്ഷീരസംഘ പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുക്കും.
(കെ.ഐ.ഒ.പി.ആര്‍-1657/18)
- Log in to post comments