Post Category
കരാര്‍ നിയമനം
പള്ളം അഡീഷണല്‍ ഐസിഡിഎസ് ഓഫീസിന്റെ കീഴിലുളള 58-ാം നമ്പര്‍ അങ്കണവാടിയിലെ ക്രഷില്‍ പ്രവര്‍ത്തിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ക്രഷ് ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്രിഡിഗ്രി/പ്ലസ് ടൂ ജയിച്ചിരിക്കണം. ബാലസേവിക ട്രെയിനിംഗ് കോഴ്‌സ്/പിപിറ്റിറ്റിസി/ശിശു പരിചരണവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ഉണ്ടായിരിക്കണം. കോട്ടയം നഗരസഭ പരിധിയില്‍ താമസിക്കുന്ന വനിതകള്‍ 18 നും 35നും ഇടയില്‍ പ്രായമുളള വനിതകള്‍ ആയിരിക്കണം അപേക്ഷകര്‍. ക്രഷ് ജീവനക്കാരായി പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളം അഡീഷണല്‍ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.
(കെ.ഐ.ഒ.പി.ആര്‍-1660/18)
date
- Log in to post comments