എക്‌സൈസ് റെയ്ഡുകള്‍ ഊര്‍ജ്ജിതം മദ്യസാമ്പിളുകള്‍ ലാബിലെത്തിച്ചു തുടങ്ങി
ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ റെയിഡുകളും പരിശോധനകളും എക്‌സൈസ് ഊര്‍ജ്ജിതമാക്കി. കണ്‍ട്രോള്‍ റൂമിലും, ഡെപ്യൂട്ടി കമ്മീഷണര്‍ക്കും, കമ്മീഷണര്‍ക്കും കിട്ടിയ പരാതികളുടെ അടിസ്ഥാനത്തില്‍ 34 സ്ഥലങ്ങളില്‍ റെയിഡുകളും പരിശോധനകളും നടത്തി. ചങ്ങനാശ്ശേരി റെയില്‍വേ പോലീസും, കോട്ടയം പോലീസും റെയിഡുകളില്‍ പങ്കെടുത്തു. ഓണക്കാലം മുന്നില്‍കണ്ട് ചാരായം വാറ്റിന്റെ ട്രയല്‍ നടത്തിയ ആള്‍ക്കാരെ വാറ്റുന്നതിനിടെ തന്നെ വാറ്റുപകരണങ്ങളും ചാരായവും വാഷുമായി പാലാ റെയിഞ്ചില്‍ നിന്നും പിടികൂടി. അവരില്‍ നിന്നും 16 ലിറ്റര്‍ ചാരായവും, 185 ലിറ്റര്‍ ചാരായമുണ്ടാക്കാനുള്ള വാഷുമാണ് പിടിച്ചെടുത്തത്. നാടന്‍ ചാരായത്തിന് 1200 രൂപയാണ് ഒരു കുപ്പിക്ക് ഇവര്‍ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 185 ലിറ്റര്‍ ചാരായത്തില്‍ നിന്നും ഏകദേശം 60 ലിറ്റര്‍ ചാരായം ഉണ്ടാക്കാമെന്നാണ് കണക്കു കൂട്ടിയിരുന്നത് എന്ന് പിടിയിലായവര്‍ എക്‌സൈസിനോട് പറഞ്ഞു. പാലാ സ്വദേശികളായ സുരേഷ് ലാലും, അശോകനുമാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ മുണ്ടക്കയത്തു നിന്നും മാരിച്ചാമി, പൊന്‍പുഴയില്‍ നിന്നും രാഹുല്‍, കാണക്കാരിയില്‍ നിന്നും അച്ചു സന്തോഷ്, എന്നിവര്‍ ഗഞ്ചാവുമായും പിടിയിലായി. പ്രതികളെയെല്ലാം കോടതിയില്‍ ഹാജരാക്കി. ചാരായ കേസിലെ പ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്‌കൂള്‍ പരിസരത്തെയും, പൊതുസ്ഥലത്തെയും പുകവലിക്ക് 12 കേസുകള്‍ എടുത്ത് പിഴ അടപ്പിച്ചു. പഴയകാല കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 2 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വിവിധ ഷോപ്പുകളില്‍ നിന്നായി കള്ളിന്റെ 18 സാമ്പിളുകള്‍ ശേഖരിച്ച് അടിന്തിര പരിശോധനയ്ക്കായി തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചു.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 6 ക്യാമ്പുകളില്‍ പരിശോധന നടത്തി.12 പാന്‍ വില്‍പന്‍ കേന്ദ്രങ്ങളില്‍ പരിശോധിച്ചു.2 ടഇ/ടഠ കോളനികളില്‍ സന്ദര്‍ശനം നടത്തി. പഞ്ചായത്തുകളുമായി ഓണക്കാലത്ത് സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി 3 പഞ്ചായത്തുകളില്‍ അടിയന്തിരമായി കമ്മിറ്റികള്‍ വിളിച്ചുകൂട്ടി ഓണക്കാലത്ത് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ബോധവല്‍കരണ ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും എത്തിയ കലാകാര•ാര്‍ എരുമേലി, കാഞ്ഞിരപ്പളളി, പൊന്‍കുന്നം, ഈരാറ്റുപേട്ട, കുറവിലങ്ങാട് ഭാഗങ്ങളില്‍ പാവനാടകം നടത്തി. എക്‌സൈസ് ജീവനക്കാര്‍ 2 സ്‌കൂളുകളില്‍ ബോധവല്‍കരണ ക്‌ളാസുകള്‍ സംഘടിപ്പിച്ചു.
K.S.B.C വെയര്‍ഹൗസില്‍ 18 ലോഡ് മദ്യം കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നു.ബീവറേജസ് കടകളില്‍ അനാവശ്യ തിരക്കുണ്ടാകാതിരിക്കാന്‍ ആവശ്യത്തിന് കൗണ്ടറുകള്‍ സ്ഥാപിക്കുവാനും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുവാനും വെയര്‍ ഹൗസ് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗവ. ലാബിലെ രാസപരിശോധന ഫലവുമായി എത്തുന്ന മദ്യം മാത്രമേ വെയര്‍ ഹൗസില്‍ സ്റ്റോക്ക് ചെയ്യാവു എന്നും, ഹോളോഗ്രാം സ്റ്റിക്കര്‍ ഉള്‍പ്പടെ കര്‍ശ്ശന പരിശോധന നടത്തിയ ശേഷമേ മദ്യം വിതരണത്തിന് നല്‍കാവൂ എന്ന് കോട്ടയം, അയര്‍ക്കുന്നം വെയര്‍ഹൗസുകളിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കഴിഞ്ഞ ദിവസം കോട്ടയം കെ.എസ്.ബി.സി വെയര്‍ഹൗസില്‍ പരിശോധന നടത്തിയിരുന്നു. എക്‌സൈസിന്റെ ഓണക്കാല പരിശോധനകള്‍ കര്‍ശ്ശനമായി തുടരും. കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ 9447178057
- Log in to post comments