Post Category
കാഴ്ച്ച വൈകല്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍: അപേക്ഷ ക്ഷണിച്ചു
കാഴ്ച്ച വൈകല്യമുള്ളവര്‍ക്ക് സ്ക്രീന്‍ റീഡറോടു കൂടിയ സ്മാര്‍ട്ട് ഫോണ്‍ നല്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തുകളുടെ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് പരിഗണിക്കുന്നത്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിനാണ് തിരഞ്ഞെടുപ്പ്.
യോഗ്യരായവര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ക്രീന്‍ റീഡറോടു കൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാമെന്ന ഡോക്ടറുടെ സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 25 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2790971 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ. നമ്പര്‍ 1782/18)
date
- Log in to post comments