Skip to main content

അടൂര്‍ ഫുട്ഓവര്‍ ബ്രിഡ്ജ് പദ്ധതി: പ്രാഥമിക നടപടിക്ക് തുടക്കമാകുന്നു

അടൂര്‍ ടൗണ്‍ ഫുട്ഓവര്‍ ബ്രിഡ്ജിന്റെ സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നിയമസഭാ സമാജികന്‍ എന്ന നിലയില്‍ നല്‍കിയ കഴിഞ്ഞ ബജറ്റ് നിര്‍ദേശ അംഗീകാരമാണ് ഈ പദ്ധതി. അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലെ  യാത്രികരുടെ സൗകര്യാര്‍ഥം വിഭാവനം ചെയ്ത ഈ പദ്ധതിക്കായി 5.50  കോടി രൂപ അടങ്കല്‍ ആണ് വകയിരുത്തിയിട്ടുള്ളത്.
പന്തളത്തും മറ്റൊരു ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സാധ്യമാക്കാന്‍ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല. ഈ സാമ്പത്തിക വര്‍ഷത്തിനു മുമ്പ് തന്നെ പദ്ധതിയുടെ ടെന്‍ഡറിങ് ക്രമീകരിക്കുന്നതിന് വേണ്ടി അനുബന്ധ നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കി കഴിഞ്ഞതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

date