Skip to main content

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

 

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍  നിലവിലുള്ള ഒരു താത്ക്കാലിക ഒഴിവിലേക്ക് പ്രതിദിനം 810 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സോ  തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്രത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 10ന് രാവിലെ 11ന്  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0468 2324337.                                  (പിഎന്‍പി 2224/18)

date