Skip to main content

വമ്പന്‍ സമ്മാന പദ്ധതികളും 30 ശതമാനം റിബേറ്റുമായി ഓണം, ബക്രീദ് ഖാദി മേള ഇന്ന് (അഞ്ച്) മുതല്‍

 

വമ്പന്‍ സമ്മാന പദ്ധതികളും തുണിത്തരങ്ങള്‍ക്ക് 30 ശതാമനം റിബേറ്റുമായി ഖാദി ഓണം-ബക്രീദ് മേളയ്ക്ക് ഇന്ന് തുടക്കമാകും.  ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഓണം, ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (അഞ്ചിന്) വൈകിട്ട് മൂന്നിന് ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദ്യവില്‍പ്പന നിര്‍വഹിക്കും. ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ശോഭനജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്‍ സമ്മാനപദ്ധതി കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. എന്റെ ഗ്രാമം മാര്‍ജിന്‍മണി വിതരണം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതില്‍ നിര്‍വഹിക്കും. ഖാദി ഗ്രാമവ്യവസായ ബോര്‍ഡംഗം റ്റി.എല്‍.മാണി, ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പൊന്നമ്മ, ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍, പ്രോജക്ട് ഓഫീസര്‍ പി.റ്റി.അനുമോദ്, അസിസ്റ്റന്റ് സെക്രട്ടറി പി.കെ.വിജയമ്മ തുടങ്ങിയവര്‍ സംസാരിക്കും.

ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ്, പത്തനംതിട്ട അബാന്‍ ജംഗ്ഷനി ലുള്ള ബഥേല്‍ ടവര്‍, അടൂര്‍ റവന്യു ടവര്‍, റാന്നി ഇട്ടിയപ്പാറയിലുള്ള ഉഷസ് ടവര്‍ എന്നിവിടങ്ങളിലുള്ള ഗ്രാമസൗഭാഗ്യ ഷോറൂമുകളിലാണ് ഓണം-ബക്രീദ് ഖാദിമേള നടക്കുന്നത്. 

പയ്യന്നൂര്‍ പട്ട്, അനന്തപുരി പട്ട്, ജ്യൂട്ട് സില്‍ക്ക്, പ്രിന്റഡ് സില്‍ക്ക്, സാമുദ്രിക പട്ട്, കാന്താ സില്‍ക്ക്, നാംചുരി സില്‍ക്ക് തുടങ്ങിയ പട്ടുസാരികള്‍, സമ്മര്‍കൂള്‍ മില്ലേനി, റോയ ല്‍ ഇന്‍ഡ്യന്‍, ലീഡര്‍ റെഡിമേയ്ഡ് ഷര്‍ട്ടുകള്‍, നാടന്‍ പഞ്ഞിമെത്തകള്‍, തലയിണകള്‍, ബെഡ് ഷീറ്റുകള്‍, കാര്‍പ്പെറ്റുകള്‍, മരച്ചക്കില്‍ ആട്ടിയ നല്ലെണ്ണ, ഖാദി ബാര്‍സോപ്പ്, നറുതേന്‍, ചന്ദനത്തൈലം, ചൂരല്‍ ഉത്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ശ്രേണിയുമായാണ് ഖാദിബോര്‍ഡ് ഓണം-ബക്രീദ് മേള സംഘടിപ്പിച്ചിട്ടുള്ളത്. മേളയോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ നടത്തുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ഒരു വാഗണ്‍ ആര്‍ കാറും രണ്ടാം സമ്മാനമായി അഞ്ച് പവന്‍ സ്വര്‍ണനാണയവും മൂന്നാം സമ്മാനമായി 28 പേര്‍ക്ക് ഓരോ പവന്‍ വീതവും ആഴ്ചതോറും നറുക്കെടുപ്പിലൂടെ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കുന്നു.                                 (പിഎന്‍പി 2226/18)

date