Skip to main content
ഫോട്ടോ: ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ്.

വയോജനങ്ങള്‍ക്കായി ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

 

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്, ചളവറ കുടുംബരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ വയോജനങ്ങള്‍ക്കായി ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി.പി ഫണ്ടില്‍ നിന്നും 4,50,000 രൂപയും ഓരോ പഞ്ചായത്തും 50,000 രൂപ വീതവും വകയിരുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. നിലവില്‍ വല്ലപ്പുഴ, തൃക്കടേരി, നെല്ലായ, അമ്പലപ്പാറ, വാണിയംകുളം, ചളവറ പഞ്ചായത്തുകളിലായി ആറ് ക്യാമ്പുകള്‍ നടത്തി.
തൃക്കടേരി, വാണിയംകുളം, ചളവറ പഞ്ചായത്തുകളില്‍ വാണിയംകുളം പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയുടെ സഹകരണത്തോടെ ഇ.എന്‍.ടി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളുടെ സേവനം നല്‍കിയിരുന്നു. മരുന്നുകളും സൗജന്യമായി ലഭ്യമാക്കി. നെല്ലായ, വല്ലപ്പുഴ, അമ്പലപ്പാറ എന്നിവിടങ്ങളില്‍ വള്ളുവനാട് ആശുപത്രിയുടെ സഹകരണത്തോടെ ഇ.എന്‍.ടി, ഓര്‍ത്തോ, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളുടെ സേവനവും ബന്ധപ്പെട്ട മരുന്നുകളും നല്‍കിയത്. മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടമാര്‍ ജെ.പി.എച്ച്.ഐ, ആശാവര്‍ക്കര്‍മാര്‍, എസ്.സി പ്രൊമോട്ടര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഫെബ്രുവരി നാലിന് അനങ്ങനടി-പൂമരം കോളനി, ഫെബ്രുവരി അഞ്ചിന് ലക്കിടി പേരൂര്‍ ഗുരുതിയന്‍ പറമ്പ് കോളനി എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടക്കും.
 

date