Skip to main content

കൈറ്റ് വിക്ടേഴ്‌സിൽ കെൽസ ക്വിസ് 2023 ഇന്നു മുതൽ

        കേരളാ സ്റ്റേറ്റ് ലീഗൽ അതോറിറ്റി (കെൽസ) കൈറ്റുമായി ചേർന്ന് നിർമിച്ച കെൽസ ക്വിസ്  ഇന്നുമുതൽ സംപ്രേഷണം ആരംഭിക്കുന്നു.  ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാനം, നിയമം, ചരിത്രം, ആനുകാലികം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ജില്ലയിൽ നിന്നും മൂന്നു പേർ അംഗങ്ങളായുള്ള 14 ടീമുകളാണ്   സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. അര മണിക്കൂർ ദൈർഘ്യമുള്ള ഭാഗങ്ങളായി ഫെബ്രുവരി 2 മുതൽ 5 വരെ രാത്രി 9.30 നാണ്  പരിപാടിയുടെ സംപ്രേഷണം.  www.victers.kite.kerala.gov.in ൽ തൽസമയം കാണാവുന്നതാണ്. 

പി.എൻ.എക്സ്. 592/2023

date