Skip to main content

ചെറുശ്ശേരി സ്മാരകം: ചിറക്കലിൽ 55 സെന്റ് ഭൂമി ഏറ്റെടുക്കും: മന്ത്രി സജി ചെറിയാൻ

മഹാകവി ചെറുശ്ശേരിയുടെ ഓർമ്മയ്ക്കായി കണ്ണൂർ ആസ്ഥാനമായി സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുന്നതിന് ചിറക്കൽ വില്ലേജിൽ 55 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്തിയതായും ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സാംസ്‌കാരിക വകുപ്പ് സ്വീകരിക്കുമെന്നും വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. സാംസ്‌കാരിക കേന്ദ്ര നിർമ്മാണം കേരള സാഹിത്യ അക്കാദമി മുഖേന നിർവ്വഹിക്കാവുന്നതാണെന്നും ഭൂമി ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനത്തിന് സമീപത്തായതിനാൽ തുടർപ്രവർത്തനങ്ങൾക്ക് ഫോക്‌ലോർ അക്കാദമിയുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കെ വി സുമേഷ് എം എൽ എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

date