Post Category
സ്വയംതൊഴിൽ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നടപ്പാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതി വഴി വായ്പ അനുവദിക്കുന്നതിനായി തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി 50,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നാല് മുതൽ ഏഴ് ശതമാനം വരെ പലിശ നിരക്കിൽ 36 മാസം മുതൽ 60 തുല്യ മാസ ഗഡുക്കളായി തുക തിരിച്ചടക്കണം.
കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2705036, 9400068513.
date
- Log in to post comments