Skip to main content

സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണോല്‍ഘാടനം

പൊന്നാനി ഹാര്‍ബറിലെ മത്സ്യതൊഴിലാളി ഫ്‌ലാറ്റില്‍ താമസിക്കുന്ന കുടുംബങ്ങളിലെ നീറുന്ന പ്രശ്‌നത്തിന് പരിഹാരമാവുന്നു. ഒന്നര കോടി ചിലവില്‍ നിര്‍മ്മിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണോല്‍ഘാടനം ഉദ്ഘാടനം പി നന്ദകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
പദ്ധതി പ്രദേശത്ത് നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലങ്ങളില്‍ മലിനജലം ടാങ്കുകളില്‍ നിന്ന് പുറത്തേക്കൊഴുകുന്നത് ഫ്‌ലാറ്റുകളില്‍ താമസിക്കുന്ന 128 കുടുംബങ്ങള്‍ക്കും വളരെയധികം പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ അവസ്ഥക്ക് ശാശ്വത പരിഹാരമായാണ് ഒന്നര കോടി  ചിലവില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നത് . സര്‍ക്കാര്‍ അക്രഡിറ്റഡ് എജന്‍സിയായ ഐആര്‍ടിസിക്കാണ് നിര്‍മ്മാണ ചുമതല. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ചടങ്ങില്‍  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂര്‍ പദ്ധതി റിപ്പോര്‍ട്ടവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം ആബിദ, ഐആര്‍ടിസി സെക്രട്ടറി എ എം ബാലകൃഷ്ണന്‍, ഇ കെ സീനത്ത്, കെ പി ഗ്രേയ്‌സി എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് അസി. ഡയറക്ടര്‍ പി പി സുനീര്‍ സ്വാഗതവും ഹാര്‍ബര്‍ എക്‌സികുട്ടീവ് എഞ്ചിനിയര്‍ നന്ദിയും പറഞ്ഞു

date