Skip to main content

ഡാറ്റാ എന്യൂമറേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് മാനേജ്മെന്റ് ഓഫ് മറൈൻ ഫിഷറീസ് പദ്ധതിയിൽ ഉൾപ്പെടുത്തി മറൈൻ ഡാറ്റാ കലക്ഷൻ ആൻഡ് ജുവനൈൽ ഫിഷിങ് സർവ്വേ, ഇൻലാൻഡ് ഡാറ്റാ കലക്ഷൻ ആൻഡ് ഫിഷിങ് സർവ്വേ നടത്താനായി ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എന്യൂമറേറ്റർമാരെ നിയമിക്കുന്നു.  ഫിഷറീസ് സയൻസ് വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ള 21നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാ ബത്ത ഉൾപ്പെടെ പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും. താൽപര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 10 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.

date