Skip to main content

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ക്യാമ്പ് കളക്ഷന്‍ ആരംഭിച്ചു

കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ  കെട്ടിട നികുതി, ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി എന്നിവ പിരിക്കുന്നതിന് ക്യാമ്പ് കളക്ഷന്‍ ആരംഭിച്ചു. തീയതി, സമയം, വാര്‍ഡ്, നികുതി പിരിവു കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ:

 

ഫെബ്രുവരി മൂന്നിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്  ശേഷം 1.30 വരെ അന്തിചന്ത, അങ്ങാടിക്കല്‍ വടക്ക്, ആറ്റുവാശേരി എന്നീ വാര്‍ഡുകള്‍ക്ക് നവകേരള ഗ്രന്ഥശാല അങ്ങാടിക്കല്‍ വടക്ക്. വയണകുന്ന്, അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍ എന്നീ വാര്‍ഡുകള്‍ക്ക് മഹാത്മാ കൈരളി ബില്‍ഡിംഗ് അങ്ങാടിക്കല്‍ തെക്ക്.

 

ഫെബ്രുവരി നാലിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്  ശേഷം 1.30 വരെ അന്തിചന്ത, ചന്ദനപ്പളളി എന്നീ വാര്‍ഡുകള്‍ക്ക്  ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാല, ചന്ദനപ്പളളി.കൊടുമണ്‍ചിറ, കൊടുമണ്‍ കിഴക്ക്, എരുത്വാകുന്ന് എന്നീ വാര്‍ഡുകള്‍ക്ക് ഗ്രാമോദ്ധാരണ ഗ്രന്ഥശാല ചക്കാല മുക്ക്.
ഫെബ്രുവരി ആറിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്  ശേഷം 1.30 വരെ ഐക്കാട്, ഐക്കാട് പടിഞ്ഞാറ്  എന്നീ വാര്‍ഡുകള്‍ക്ക്  ശക്തിഭദ്ര ഗ്രന്ഥശാല, ഐക്കാട്. അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍,  മണക്കാട്  എന്നീ വാര്‍ഡുകള്‍ക്ക് സര്‍വീസ് സഹകരണ ബാങ്ക്  ചാലപറമ്പ്.

 

ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്  ശേഷം 1.30 വരെ ചിരണിക്കല്‍ വാര്‍ഡിന് എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ ചിരണിക്കല്‍. വയണകുന്ന്, ഒറ്റതേക്ക്, അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍, രണ്ടാംകുറ്റി ജംഗ്ഷന്‍(10.30 മുതല്‍ 11.30 വരെ), എരുത്വാകുന്ന് അംഗന്‍വാടി  (11.30 മുതല്‍ 12.30 വരെ), പ്ലാവേലില്‍ ജംഗ്ഷന്‍ (1.30 മുതല്‍ 2.30 വരെ)  എന്നീ വാര്‍ഡുകള്‍ക്ക്  വിജ്ഞാന പ്രദായനി ഗ്രന്ഥശാല ഒറ്റത്തേക്ക്.ഫെബ്രുവരി എട്ടിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്  ശേഷം 1.30 വരെ ഐക്കാട് വടക്ക്, ഇടത്തിട്ട എന്നീ വാര്‍ഡുകള്‍ക്ക്  വിദ്യാസാഗര്‍ വായനശാല, ഇടത്തിട്ട.

 

അന്തിചന്ത, ആറ്റുവാശേരി, അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍ എന്നീ വാര്‍ഡുകള്‍ക്ക് നാഷണല്‍ ലൈബ്രറി അങ്ങാടിക്കല്‍ വടക്ക്. ഫെബ്രുവരി ഒന്‍പതിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്  ശേഷം 1.30 വരെ ഐക്കാട് പടിഞ്ഞാറ്, ഐക്കാട് വടക്ക്, എന്നീ വാര്‍ഡുകള്‍ക്ക്  ജയഹിന്ദ് വായനശാല, ഐക്കാട് വടക്ക്, കൊടുമണ്‍ചിറ വാര്‍ഡിന് പ്രഭാത് ഗ്രന്ഥശാല കൊടുമണ്‍ചിറ. ഫെബ്രുവരി 10 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 1.30 വരെ പട്ടംതറ, കൊടുമണ്‍ എന്നീ വാര്‍ഡുകള്‍ക്ക് ഗ്രാമപഞ്ചായത്ത് ഹാള്‍ കൊടുമണ്‍.

date