Skip to main content

അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2023-24 അധ്യയന വര്‍ഷത്തെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അട്ടപ്പാടി താലൂക്ക് പരിധി ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, ജാതി, കുടുംബ വരുമാനം, സ്‌കൂളിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ അപേക്ഷയും സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ, ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ നല്‍കണം. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം, ഫര്‍ണിച്ചര്‍. ട്യൂഷന്‍ ഫീസ്, സ്‌റ്റൈപ്പന്റ് തുടങ്ങീയ ധനസഹായം പത്താം ക്ലാസ് വരെ ലഭിക്കും. എം.ആര്‍.എസ്, പ്രീമെട്രിക് ഹോസ്റ്റലുകളില്‍  പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ വിവരങ്ങള്‍ www.stdd. kerala.gov.in ലും  0491-2505383 നമ്പറിലും ലഭിക്കുമെന്ന് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.

date