Post Category
ക്ലസ്റ്റര്‍ കോ-ഓഡിനേറ്റര്‍ പരിശീലനം സമാപിച്ചു
സമഗ്ര ശിക്ഷ കേരളം 125 ക്ലസ്റ്റര്‍ കോ-ഓഡിനേറ്റര്മാര്ക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ നിപുണ്‍ ഭാരത് റസിഡന്‍ഷ്യല്‍ പരിശീലനം സമാപിച്ചു. മലമ്പുഴ ഹോട്ടല്‍ ട്രൈപ്പന്റയില്‍ നടന്ന പരിശീലനത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്കൂളുകളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ ഭാഷ,ഗണിത വിഷയങ്ങളില്‍ അടിസ്ഥാന പഠന പോരായ്മകള്‍ മറികടക്കാന്‍ അധ്യാപകരെ സജ്ജമാക്കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. പ്രൈമറി കാലഘട്ടത്തില്‍ കുട്ടിക്കളെ അറിയുന്നതിന് ഭാഷ, ഗണിത സമീപനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രയോഗിക്കാനും കുട്ടികളെ മുന്നോട്ട് നയിക്കാനും ഗവേഷണാത്മക പദ്ധതി രൂപപ്പെടുത്തി അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലന ഉദ്ദേശമെന്ന് എസ്.എസ്. കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ പറഞ്ഞു.
date
- Log in to post comments