Post Category
ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി: 15 വരെ അപേക്ഷിക്കാം
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന് കീഴില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗക്കാരായ യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. 2023 ജനുവരി ഒന്നിന് 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. അപേക്ഷ ഫെബ്രുവരി 15 നകം നല്‍കണം. അപേക്ഷകള്‍ അട്ടപ്പാടി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04924 254382
date
- Log in to post comments