Skip to main content

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ബാക്-ടു-ലാബ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് 2022-23 ലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. ഈ പദ്ധതി പ്രകാരം വനിതകൾക്ക് ശാസ്ത്രരംഗത്തേക്ക് മടങ്ങി വരുന്നതിനായി ഫെല്ലോഷിപ്പ് നൽകി വരുന്നു. താത്പര്യമുള്ളവർ നിർദ്ദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി 2023 ഫെബ്രുവരി 28 നകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനീയറിങ് വിഷയങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരമാവധി രണ്ട് വർഷത്തേക്ക് പ്രതിമാസം 45000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2548208, 2548346. Email: wsd.kscte@kerala.gov.inwsdlkscste@gmail.com.

പി.എൻ.എക്സ്. 637/2023

date