Skip to main content

അപേക്ഷ ക്ഷണിച്ചു

    കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വാഹന വായ്പാ (ഓട്ടോ റിക്ഷ,ഗുഡ്‌സ് കാരിയര്‍, ടാക്‌സി കാര്‍ ഉള്‍പ്പെടെ യുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ വാങ്ങുവാന്‍) പദ്ധതി പ്രകാരം വായ്പ  അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടിക ജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പരമാവധി വായ്പാ തുക പത്ത് ലക്ഷം രൂപ.    അപേക്ഷകര്‍  തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം  3,50,000 രൂപയില്‍ കവിയരുത്. അപേക്ഷിക്കുന്നവര്‍ക്ക്  ബന്ധപ്പെട്ട വാഹനം ഓടിക്കുവാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. അഞ്ച് ലക്ഷം രൂപ വരെ 6 ശതമാനവും അതിന് മുകളില്‍ 8 ശതമാനവും ആയിരിക്കും പലിശ നിരക്ക്.  60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്  ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ നിര്‍ദ്ദേശിക്കുന്ന മറ്റു അംഗീകൃത രേഖകളോ  ഹാജരാക്കേണ്ടതാണ്.  താല്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും  വിശദ വിവരങ്ങള്‍ക്കുമായി  കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ  ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0497 2705036.

date