എസ്. സി, എസ്. ടി വിഭാഗങ്ങളുടെ ശാക്തീകരണം: വെല്ലുവിളികളെക്കുറിച്ച് വിശദമായ ചര്‍ച്ച ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി രാഷ്ട്രപതി നാളെ (ആഗസ്റ്റ് ആറ് ) ഉദ്ഘാടനം ചെയ്യും
നിയമസഭയുടെ വജ്രജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ (ആഗസ്റ്റ് ആറ്) രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ.കെ ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ പങ്കെടുക്കും.
സ്വതന്ത്ര ഇന്ത്യയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് രണ്ടു ദിവസത്തെ കോണ്‍ഫറന്‍സ് വിശദമായി ചര്‍ച്ച ചെയ്യും. നിയമസഭയിലെ തെക്കുവശത്തുള്ള ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചര്‍ച്ചയില്‍ പൂനെ വേള്‍ഡ് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് രാഹുല്‍ വി. കാരാട്, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മുന്‍ ഉപദേശകന്‍ പി. എസ്. കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
നീതിന്യായ സംവിധാനത്തിന്റെ ഇടപെടലുകളും അനുഭവങ്ങളും സാധ്യതകളും, ജാതിവ്യവസ്ഥയും പട്ടികവിഭാഗങ്ങളുടെ ഉന്നമനവും, ഭരണഘടനാനുസൃതമായ നീതി യാഥാര്‍ത്ഥ്യവും പ്രതീക്ഷകളും, സംവരണം, ജനാധിപത്യം, ഇന്ത്യന്‍ അനുഭവത്തിലൂടെയുള്ള പരിപ്രേക്ഷ്യം എന്നീ വിഷയങ്ങളില്‍ ഡോ. എന്‍. കെ. ജയകുമാര്‍, പ്രൊഫ. കാഞ്ചാ ഇലയ്യ, പ്രൊഫ. ഗോപാല്‍ഗുരു, വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
നിയമസംവിധാനത്തിന്റെ ഇടപെടലുകളുടെ സാധ്യതകളെക്കുറിച്ച് വൈകിട്ട് നാലിന് നടക്കുന്ന ചര്‍ച്ചയില്‍ ചിറ്റയം ഗോപകുമാര്‍ എം. എല്‍., നിയമസഭാ മുന്‍ സെക്രട്ടറി ഡോ.എന്‍.കെ. ജയകുമാര്‍, നിയമസഭാ സെക്രട്ടറി വി. കെ. ബാബുപ്രകാശ് എന്നിവര്‍ സംബന്ധിക്കും. മെമ്പേഴ്‌സ് ലോഞ്ചിലെ വിഷയാധിഷ്ഠിത മേഖലാ കോണ്‍ഫറന്‍സില്‍ ആര്‍.രാജേഷ് എം. എല്‍. എ, എസ്. സി. എസ്. ടി കമ്മീഷന്‍ ചെയര്‍മാന്‍ ബി. എസ്.മാവോജി, പ്രൊഫ. എം. ദാസന്‍ എന്നിവര്‍ പങ്കെടുക്കും. ബാങ്ക്വറ്റ് ഹാളില്‍ കോണ്‍സ്റ്റിറ്റിയഷണല്‍ ജസ്റ്റിസ്: പ്രതീക്ഷയും യാഥാര്‍ത്ഥ്യവും, കോണ്‍ഫറന്‍സ് ഹാള്‍ 5 ഇയില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സംവരണം, ജനാധിപത്യം എന്നീ വിഷയങ്ങളില്‍ മേഖലാ കോണ്‍ഫറന്‍സുകള്‍ നടക്കും. ഐ. സി. ബാലകൃഷ്ണന്‍ എം. എല്‍. എ, കോവൂര്‍ കുഞ്ഞുമോന്‍ എം. എല്‍. എ, പ്രൊഫ. വിനീത മേനോന്‍, ഡോ. ജോസഫ് ഫ്രാന്‍സിസ് മുഞ്ഞാട്ട്, പ്രൊഫ. പി. ജയകുമാര്‍, കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ് എന്നിവര്‍ പങ്കെടുക്കും.
ഏഴിന് രാവിലെ 9.30ന് മേഖലാ കോണ്‍ഫറന്‍സുകള്‍ തുടരും. രാവിലെ 11ന് നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷമുള്ള ഓപ്പണ്‍ ഫോറം മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 50 ലധികം എം. എല്‍. എമാര്‍ പങ്കെടുക്കും. ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരുമടക്കം ആയിരത്തിലധികം പ്രതിനിധികളെത്തും.
പി.എന്‍.എക്‌സ്.3422/18
- Log in to post comments