Skip to main content

സംസ്ഥാന ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്പോട്ട്    അഡ്മിഷന്‍  

 

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ കൊല്ലം ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ (കെ.എസ്.ഐ.ഡി) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍ കോഴ്സുകളില്‍  ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് എട്ടിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിക്ക് 55 ശതമാനം മാര്‍ക്ക് നേടിയ  വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ആപ്ലിക്കേഷന്‍ ഫീസായ 750 രൂപയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പേരില്‍ മാറാവുന്ന ഡി.ഡിയും സഹിതം രാവിലെ ഒന്‍പതരയ്ക്ക് കെ.എസ്.ഐ.ഡിയില്‍ എത്തണം. വെബ്സൈറ്റ്:       www.ksid.ac.in

(കെ.ഐ.ഒ.പി.ആര്‍-1672/18)

date