Skip to main content

ഇംഗ്ലീഷ് അക്കാദമിക് അസിസ്റ്റന്റ് ഒഴിവ്

ടൂറിസം വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ അക്കാദമിക് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ കോണ്‍ട്രാക്ട് വേതനം 15000 രൂപ. അപേക്ഷകര്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന്  ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

 

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെയും  ബന്ധപ്പെട്ട രേഖകളുടെയും  ഒറിജനലുകള്‍ സഹിതം കിറ്റ്സ് തൈക്കാടുളള സ്ഥാപനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഫെബ്രുവരി 17 ന് രാവിലെ 11 ന ് എത്തിചേരണം. വെബ് സൈറ്റ് : www.kittsedu.org. ഫോണ്‍ : 0471 2329468.

date