വികലാംഗക്ഷേമം: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ശാരീരിക വൈകല്യമുളളവരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ് 2018 ലേക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച വികലാംഗജീവനക്കാര്‍/സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വികലാംഗര്‍ക്ക് നിയമനം നല്‍കിയിട്ടുള്ള മികച്ച തൊഴില്ദായകര്, വികലാംഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍, വികലാംഗരുടെ ഉന്നമനത്തിനായി നൂതന സാങ്കേതിക വിദ്യ കണ്ടു പിടിച്ചവര്‍, വികലാംഗര്‍ക്ക് തടസ്സമില്ലാത്ത ചുറ്റുപാട് സൃഷ്ടിക്കുന്നതിന് മികച്ച പ്രകടനം നടത്തുന്നവര്‍, പുനരധിവാസ പ്രവര്‍ത്തനം നടത്തുന്ന മികച്ച ജില്ല, സൃഷ്ടിപരമായ കഴിവ് തെളിയിച്ച വികലാംഗരായ വ്യക്തികള്‍, കുട്ടികള്‍, മികച്ച ബ്രെയിലി പ്രസ്, മികച്ച വികലാംഗ കായിക താരം എന്നീ വിഭാഗങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അപേക്ഷകള്‍ ആഗസ്ത് 10ന് വൈകുന്നേരം 5 മണിക്ക് മുമ്പ് കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ എന്നിവ ഹാജരാക്കേണ്ടതാണ്. അപേക്ഷാ ഫോറങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍-04972712255, വെബ്സൈറ്റ് www.sjd.kerala.gov.in.
- Log in to post comments