എറണാകുളം അറിയിപ്പുകള്‍1
മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍
സ്‌പോട്ട് അഡ്മിഷന്‍
കൊച്ചി: മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് കോഴ്‌സുകളില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഓഗസ്റ്റ് എട്ടിന് രാവിലെ 11-ന് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കീം റാങ്ക് ലിസ്റ്റിലുളള താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം കൂടുതല്‍ വിവരങ്ങള്‍ക്ക് www.mec.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍
സ്‌പോട്ട് അഡ്മിഷന്‍
കൊച്ചി: കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2018-2019 അദ്ധ്യയനവര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്.സി / എസ്.റ്റി / ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജാരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 04822 209265 , 9495443206 , 8593025976.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് ഒമ്പതിന് അഭിമുഖം നടത്തുന്നു.
Trainee Supervisor, Trainee Operator, Tele Marketing Executive, Dental Technican Trainee, Delivery Associate പ്രവൃത്തി പരിചയമുള്ള Operation Manager, Relationship Executive, BDM
യോഗ്യത : ITI/Diploma (Males), പ്ലസ്ടു, ബിരുദം, പ്രായം 18- 35. താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ആഗസ്റ്റ് 09-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 04842422452 / 2427494 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
കൊച്ചി: പരിസ്ഥിതിശാസ്ത്രം, ഭൗമശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പതിനാല് ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ തെരഞ്ഞെടുപ്പ്. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആഗസ്റ്റ് 18 വൈകിട്ട് 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www.haritham.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
നിര്‍മ്മാണ മേഖലയില്‍ പരിശോധന
കൊച്ചി: ചട്ടങ്ങള്‍ ലംഘിച്ചും സുരക്ഷാ നടപടികള്‍ ഇല്ലാതെയും ജില്ലയില്‍ പ്രവര്‍ത്തിച്ചുവന്ന നിര്‍മ്മാണ സൈറ്റുകളില്‍ ജില്ല ലേബര്‍ ഓഫീസര്‍ പരിശോധന നടത്തി. അഞ്ച് നിര്‍മ്മാണ സൈറ്റുകളിലാണ് എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി.ബി. ബിജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
ഇടപ്പളളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കി.
സുരക്ഷ മുന്‍നിര്‍ത്തിയുളള ബാരിക്കേഡുകള്‍, സേഫ്റ്റി ബെല്‍റ്റുകള്‍ ഹെല്‍മറ്റുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്നും തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം നല്‍കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് പരിശോധന എന്നും ഉടമകളെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ പറഞ്ഞു. പരിശോധന വരും ദിവസങ്ങിലും തുടരും. ഗുരുതര പിഴവുകള്‍ കണ്ടെത്തിയാല്‍ നിര്‍മ്മാണം നിര്‍ത്തി വെപ്പിക്കുകയും പിഴവുകള്‍ പരിഹരിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം തുടരുന്നതിനുളള അനുമതി നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ പി.എസ്. മര്‍ക്കോസ്, കെ.എസ്. രാജേഷ്, രാജീവ് തുടങ്ങിയവരും ജില്ലാ ലേബര്‍ ഓഫീസര്‍ക്കൊപ്പമുണ്ടായിരുന്നു.
ന്യൂട്രിനോ കണികാ നിരീക്ഷണ കേന്ദ്രത്തെക്കുറിച്ച് പ്രഭാഷണം മഹാരാജാസില്‍
കൊച്ചി: ന്യൂട്രിനോ കണികാ നിരീക്ഷണ കേന്ദ്രം: സത്യവും മിഥ്യയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് 3.30 ന് മഹാരാജാസ് കോളേജ് ഫിസിക്‌സ് ഗ്യാലറിയില്‍ നടക്കും. ഡോ. ടി. വി. വെങ്കടേശ്വരന്‍ (സയന്റിസ്റ്റ് എഫ്.ഡി.എസ് ടി.), ഡോ. ലക്ഷ്മി എസ്. മോഹന്‍ (ഐ. ഐ. ടി., മദ്രാസ്) എന്നിവര്‍ നയിക്കുന്ന പ്രഭാഷണ പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.
- Log in to post comments