Skip to main content

ജില്ലാതല കേരളോത്സവം: അപേക്ഷ ക്ഷണിച്ചു

 

നെടുംകുന്നത്ത് ഈ മാസം 25, 26 തീയതികളില്‍ നടക്കുന്ന ജില്ലാതല കേരളോത്സവത്തില്‍ ഒമ്പത് മത്സര ഇനങ്ങളില്‍ നേരിട്ട് അപേക്ഷിക്കാം. വായ്പ്പാട്ട് (ക്ലാസിക്കല്‍-ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താര്‍, ഫ്‌ളൂട്ട്, വീണ, ഹാര്‍മ്മോണിയം (ലൈറ്റ്), ഗിത്താര്‍ എന്നിവയില്‍ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 23നകം അപേക്ഷിക്കണം. അപേക്ഷകര്‍ 2017 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞവരും 30 വയസ് കവിയാത്തവരുമായിരിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് കോട്ടയം, ജില്ലാ യുവജനകേന്ദ്രം കോട്ടയം എന്നീ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2561105, 9446311417 

(കെ.ഐ.ഒ.പി.ആര്‍-1952/17)

date