ജില്ലാകലക്ടറുടെ താലൂക്ക്തലത്തിലുള്ള ജനസമ്പർക്ക പരിപാടി 17 ന് തൊടുപുഴയിൽ
ജില്ലയിലെ ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജില്ലാകലക്ടർ താലൂക്കടിസ്ഥാനത്തിൽ ജനസമ്പർക്ക പരിപാടി നടത്തുന്നു. ആഗസ്റ്റ് 17ന് രാവിലെ 10 മുതൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിലാണ് ആദ്യ ജനസമ്പർക്ക പരിപാടി. ജനസമ്പർക്ക പരിപാടിയിലേക്ക് അപേക്ഷകളും പരാതികളും ജനങ്ങൾക്ക് നേരിട്ട് ലറശേെൃശര.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ആഗസ്റ്റ് 10വരെ സമർപ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷകൾ, എൽ.ആർ.എം കേസുകൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുള്ള എല്ലാ വിഷയങ്ങളും ജനസമ്പർക്ക പരിപാടിയിൽ പരിഗണിക്കും. ജനസമ്പർക്ക പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ഓഫീസ് മേധാവികൾക്കും അക്ഷയസംരംഭകർക്കും കലക്‌ട്രേറ്റിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.
- Log in to post comments