Skip to main content

താളിയോല രാമായണങ്ങളുടെ പ്രദര്‍ശനവും രേഖാ  സംരക്ഷണ ക്ലിനിക്കും ഇന്ന് (ആഗസ്റ്റ് 8)

 

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന താളിയോല രാമായണങ്ങളുടെ പ്രദര്‍ശനവും രേഖാ സംരക്ഷണ ക്ലിനിക്കും ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റിലെ സിഗ്നേച്ചര്‍ ഗാലറിയില്‍ ഇന്ന് (ആഗസ്റ്റ് എട്ട്) ഉച്ചയ്ക്ക് 2.30ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി.ബിജു സ്വാഗതം പറയും. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, കേരള മ്യൂസിയം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടര്‍ അബു എസ്, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് രാമായണത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ വിമന്‍സ് കോളേജ് സംസ്‌കൃതവിഭാഗം മുന്‍ മേധാവി വി. മാധവന്‍പിള്ള പ്രഭാഷണം നടത്തും. 

പി.എന്‍.എക്‌സ്.3452/18

date