ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
എന്‍ജിനിയറിംഗ് ബിരുദധാരകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപിന്റെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എന്‍ജിനിയറിംഗ് കോളേജുകളില്‍ നടത്താനുദ്ദേശിക്കുന്ന കോഴ്‌സുകളുടെ പഠനസമയം 600 മണിക്കൂറായിരിക്കും. രണ്ടാം വര്‍ഷം വരെ മാത്തമാറ്റിക്‌സില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, എന്‍ജിനിയറിംഗിലോ, മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആര്‍ട്‌സിലോ 60 ശതമാനം മാര്‍ക്ക് ലഭിച്ച ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. 25 വയസാണു പ്രായപരിധി. 35,000 രൂപയാണ് കോഴ്‌സ് ഫീസ്. പ്രോജക്ട് പ്രസന്റേഷനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഒരുക്കും. സെപ്റ്റംബര്‍ അവസാനത്തോടെ കോഴ്‌സ് ആരംഭിക്കും. www.asapkerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
പി.എന്‍.എക്‌സ്.3453/18
- Log in to post comments