Skip to main content

കട്ടപ്പന നഗരസഭ യിൽ സൗജന്യ തൊഴിൽ പരിശീലനം

കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷൻ സൗജന്യ തൊഴിൽനൈപുണ്യ പരിശീലനം കട്ടപ്പന നഗരസഭയിൽ അക്കൗണ്ട് അസിസ്റ്റന്റ് യൂസിംഗ് ടാലി വിത്ത് ജി. എസ്.റ്റി എന്ന കോഴ്‌സിന്റെ ആദ്യ ബാച്ച് ഉദ്ഘാടനവും കട്ടപ്പന നഗരസഭയിലെ അർബൻ സർവ്വീസ് ടീമിൽപ്പെട്ട ഹൗസ് കീപ്പിംഗ് യൂണിറ്റിന്റെ രൂപീകരണ ഉദ്ഘാടനവും നഗരസഭാ ചെയർമാൻ അഡ്വ. മനോജ് എം. തോമസ് നിർവ്വഹിച്ചു. യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ രാജമ്മരാജൻ അദ്ധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി കല്ലൂപ്പുരയിടം, ഡി.പി.സി മെമ്പർ  മനോജ് മുരളി, കൗൺസിലർ  റെജി കൊട്ടയ്ക്കാട്ട,് സിറ്റി പ്രോജക്റ്റ് ഓഫീസർ ജുവാൻ ഡി മേരി, വേ ലൈൻ മാനേജ്‌മെന്റ് ടീംസ്, സിറ്റി മിഷൻ മാനേജ്‌മെന്റ് യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

date