Skip to main content

പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക അടയ്ക്കാം

 

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം നേടി അംശദായം അടച്ചു കൊണ്ടിരിക്കുന്ന ജീവനക്കാരില്‍ ആറ് മാസത്തില്‍ കൂടുതല്‍ കുടശ്ശിക വരുത്തിയവര്‍ക്ക് ആഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 10 വരെ പ്രതിമാസ അംശദായ തുകയോടൊപ്പം 15 ശതമാനം  പിഴയോടെ തുക അടയ്ക്കാം. നിലവിലെ ചട്ടമനുസരിച്ച് മൂന്ന് തവണയില്‍ കൂടുതല്‍ അംശദായ കുടശ്ശിക വരുത്തിയ ആള്‍ക്ക് അംഗത്വം പുതുക്കി നല്‍കാനാവില്ല.

പി.എന്‍.എക്‌സ്.3455/18

date