Skip to main content

ധനസഹായ പദ്ധതി 

 

പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുളള സ്വാശ്രായ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. പത്തോ അതിലധികമോ  പട്ടികജാതി സമുദായംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്കും 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതിക്കാര്‍ അംഗങ്ങളായുളള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും പദ്ധതി പ്രകാരം അപേക്ഷിക്കാം. ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ കുടുംബശ്രീയിലോ രജിസ്റ്റര്‍ ചെയ്ത സംഘം ആയിരിക്കണം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുളള സ്വാശ്രയ സംഘങ്ങളുടെ പ്രോജക്ട് മാത്രമേ പരിഗണിക്കയുള്ളൂ. പരമാവധി അഞ്ച് ലക്ഷം രൂപ വരെയുളള പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുക. പദ്ധതി തുകയുടെ 25 ശതമാനം സംഘം തന്നെ കണ്ടെത്തണം. പദ്ധതിക്കുളള അപേക്ഷ പ്രോജക്ട്  റിപ്പോര്‍ട്ട്, ജാതി സര്‍ട്ടിഫിക്കറ്റ് മറ്റ് ആവശ്യ രേഖകള്‍ സഹിതം നവംബര്‍ 25നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562503 

(കെ.ഐ.ഒ.പി.ആര്‍-1953/17)

 

date